കണ്ണൂരിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു

കണ്ണൂർ : കണ്ണൂരിൽ ഇന്ന് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു . വടക്കുമ്പാട് കൊവ്വൽ സ്വദേശി പൊയിരൻ സുധാകരനാണ് കോവിഡ് ബാധിച്ച് മരിച്ചത്. 65 വയസ്സായിരുന്നു . ഒരാഴ്ചയായി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്.

ഇന്നലെ മാത്രം സംസ്‌ഥാനത്ത് 4538 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരിൽ മാത്രം 310 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. മാത്രമല്ല കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം 20 മരണം കൂടി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

Top