ഇടുക്കിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു

ഇടുക്കി: ഇടുക്കി ജില്ലയില്‍ കോവിഡ് നീരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. ശാന്തന്‍പാറ പേത്തൊട്ടി സ്വദേശി പാണ്ഡ്യനാണ്(72) മരിച്ചത്. ഇയാളുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവാണ്. എന്നാല്‍ ആരോഗ്യവകുപ്പ് ഇത് ഔദ്യോദികമായി സ്ഥിരീകരിച്ചിട്ടില്ല.

ആരോഗ്യപ്രര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ പാണ്ഡ്യന്‍ നിരീക്ഷണത്തിലായിരുന്നു.

Top