സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് എറണാംകുളം സ്വദേശി

കൊച്ചി: എറണാകുളം ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. വൈപ്പിന്‍ സ്വദേശി ഡെന്നിസ് ( 52 ) ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം. കോവിഡ് മരണമെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്.

അതേസമയം, എറണാകുളം ജില്ലയില്‍ ഇന്നലെ 624 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 587 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Top