എറണാകുളം ജില്ലയിൽ ഒരു കോവിഡ് മരണം കൂടി

എറണാകുളം : എറണാകുളം ജില്ലയിൽ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു . തോപ്പുംപടി സ്വദേശി എം.എസ് ജോൺ ആണ് മരിച്ചത്. 85 വയസ്സായിരുന്നു. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ മാസം 29നാണ് ജോണിനെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. 705 പേർക്കാണ് ഇന്നലെ മാത്രം ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്.

Top