കോഴിക്കോട് അമ്മയ്ക്ക് പിന്നാലെ മരിച്ച മകള്‍ക്കും കോവിഡ്

കോഴിക്കോട്: രണ്ട് ദിവസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് കരിക്കാംകുളം കൊളക്കാട്ടുവയല്‍ റുഖിയ(67) യുടെ മകള്‍ ഷാഹിദയും(50) കഴിഞ്ഞ ദിവസം മരിച്ചത് കോവിഡ് മൂലമാണെന്ന് സ്ഥിരീകരണം.

കോഴിക്കോട് കാരപ്പറമ്പില്‍ താമസിക്കുന്ന ഷാഹിദ അര്‍ബുദ രോഗിയായിരുന്നു. ഇന്നലെ രാവിലെയാണ് ഷാഹിദ മരിച്ചത്. തുടര്‍ന്ന് സ്രവം പരിശോധനക്ക് അയയ്ക്കുകയായിരുന്നു. റുഖിയയുടെ വീട്ടില്‍ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരുടെ ബന്ധത്തില്‍പ്പെട്ട 14 വയസ്സുകാരിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് റുഖിയയുടെ സാമ്പിള്‍ ശേഖരിച്ചത്. റുഖിയ മരിച്ചതിന് തൊട്ടുപിന്നാലെ കോവിഡ് പോസ്റ്റീവായി ഫലം വന്നു. ഇതിന് ശേഷമായിരുന്നു മകളും മരിച്ചത്.

Top