കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശിനി മരിച്ചു; രോഗം പകര്‍ന്നത് ആശുപത്രിയില്‍ നിന്ന്

ആലപ്പുഴ: കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി മരിച്ചു. ആലപ്പുഴ കാരിച്ചാല്‍ സ്വദേശിനി രാജം എസ് പിള്ള (74)യാണ് മരിച്ചത്. അര്‍ബുദ ചികിത്സയ്ക്കിടെ ആശുപത്രിയില്‍ നിന്നാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു മാസത്തിലേറെയായി സ്തനാര്‍ബുദത്തിന് ചികിത്സയിലായിരുന്നു രാജം എസ് പിള്ള. ഇതിനിടയിലാണ് ജൂലായ് 17ന് ഇവര്‍ക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. രാജത്തിന്റെ സമ്പര്‍ക്ക പട്ടികയിലുണ്ടായ നാല് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Top