കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബത്തിന് കേന്ദ്രത്തിന്റെ പിന്തുണ വേണം

ദുബായ്: കോവിഡ് ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെട്ട തുച്ഛ വരുമാനക്കാരായ ആളുകളുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രം ആവശ്യമായ പിന്തുണ നല്‍കണമെന്ന് പ്രവാസി കൂട്ടായ്മകള്‍. കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് തുണയാകാന്‍ കേന്ദ്രം പദ്ധതി ആവിഷ്‌കരിക്കണമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് മുമ്പാകെയാണ് ഇന്ത്യന്‍ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചത്. മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവാസികളാണ് യു.എ.ഇയിലും മറ്റും കോവിഡ് ബാധിച്ച് മരിച്ചത്. ഇവരില്‍ നല്ലൊരു ശതമാനവും പാവങ്ങളാണെന്നും അവരുടെ കുടുംബത്തെ പിന്തുണക്കാന്‍ സഹായ പദ്ധതി അനിവാര്യമാണെന്നും സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിവേദനവും മന്ത്രിക്ക് കൈമാറി.

 

Top