സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് ആലുവ എടത്തല സ്വദേശി

കൊച്ചി : എറണാകുളത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ആലുവ എടത്തല ചൂണ്ടി സ്വദേശി സി. മോഹനന്‍ ആണ് മരിച്ചത്. 65 വയസായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മോഹനന്‍ മരണപ്പെട്ടത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് മോഹനന്‍ കോവിഡ് സ്ഥിരീകരിച്ചത്.

Top