സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കായംകുളം സ്വദേശി

കൊല്ലം: കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന കായംകുളം സ്വദേശി മരിച്ചു. കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്ന ഷറഫുദ്ദീന്‍ (67) ആണ് മരിച്ചത്. കായംകുളത്തെ പച്ചക്കറി വ്യാപാരിയായിരുന്നു. ഇയാളുടെ മകളും രോഗം സ്ഥിരീകരിച്ചു ചികിത്സയിലാണ്. ഷറഫുദ്ദീനു രോഗം പിടിപെട്ടത് എവിടെ നിന്നെന്നു കണ്ടെത്താനായിട്ടില്ല.

Top