കോവിഡ്19 ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു

ഹായില്‍: കോവിഡ്19 ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു. തില്ലങ്കേരി പുള്ളി പൊയില്‍ സ്വദേശി ആറളം കളരിക്കാട് അനീസ് മന്‍സിലില്‍ കേളോത്ത് കാസിം (52) ആണ് സൗദി അറേബ്യ ഹായിലില്‍ മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

കഴിഞ്ഞ 25 വര്‍ഷക്കാലമായി സൗദി അറേബ്യ ഹയില്‍ ജോലി ചെയ്തു വരുന്നു. കുടുംബസമേതം ഹായിലില്‍ ആണ് താമസം. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 311 ആയി.

Top