കൊവിഡ്; ഗോവയിലെ കര്‍ഫ്യു മെയ് 31 വരെ നീട്ടി

പനാജി: ഗോവയിലെ കര്‍ഫ്യു നീട്ടി. കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. മെയ് 31 വരെയാണ് കര്‍ഫ്യൂ നീട്ടിയത്. മെയ് ഒമ്പതിനായിരുന്നു നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. 23 വരെ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ 31 വരെ തുടരുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.

അവശ്യ സാധനങ്ങള്‍ വാങ്ങാനല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്. മരുന്നു കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍ സാധിക്കും. അവശ്യ സാധനങ്ങളുടെ വില്‍പ്പന രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ആക്കി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. പൊതുഗതാഗതം ഉണ്ടായിരിക്കില്ല. കാസിനോകള്‍, ഹോട്ടലുകള്‍, പബ്ബുകള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കില്ലെന്നും മുഖ്യന്ത്രി വ്യക്തമാക്കി.

Top