കോവിഡ് പ്രതിസന്ധി; ഈ വര്‍ഷത്തെ ട്വന്റി20 ലോകകപ്പ് മാറ്റിവച്ചു

ദുബായ്: ഈ വര്‍ഷം നടക്കാനിരുന്ന ട്വന്റി20 ലോകകപ്പ് മാറ്റിവച്ചതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ട്വന്റി20 ലോകകപ്പ് മാറ്റിവച്ചത്.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയിലാണ് ട്വന്റി20 ലോകകപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. 2021 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ലോകകപ്പ് നടത്തുമെന്നും ഫൈനല്‍ നവംബര്‍ 14ന് നടത്തുമെന്നും ഐസിസി പ്രസ്താവനയില്‍ അറിയിച്ചു.

Top