കോവിഡ് പ്രതിസന്ധി; ആഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ക്ക് വന്‍ പ്രതിഫല വര്‍ധന

ന്യൂഡല്‍ഹി: കോവിഡ് മൂലം ആഭ്യന്തര മത്സരങ്ങള്‍ മുടങ്ങിയതിനാല്‍ പ്രയാസത്തിലായ താരങ്ങള്‍ക്ക് ആശ്വാസമായി ബിസിസിഐ പ്രതിഫല വര്‍ധന പ്രഖ്യാപിച്ചു. 2019-20 സീസണിലെ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക്, കോവിഡ് മൂലം മുടങ്ങിയ 2020-21 സീസണിലെ മത്സരങ്ങള്‍ക്കു പകരമായി മാച്ച് ഫീയുടെ 50% അധികമായി നല്‍കും. പുതിയ സീസണിലെ മത്സരങ്ങള്‍ക്കുള്ള പ്രതിഫലവും വര്‍ധിപ്പിച്ചു.

40ല്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ള രഞ്ജി താരങ്ങള്‍ക്ക് ഇനി മുതല്‍ ഓരോ രഞ്ജി മത്സരത്തിനും പ്രതിദിനം 60,000 രൂപ വീതം ലഭിക്കും. 21 മുതല്‍ 40 വരെ മത്സരങ്ങള്‍ കളിച്ചിട്ടുള്ളവര്‍ക്ക് 50,000 രൂപയും ബാക്കിയുള്ളവര്‍ക്കു 40,000 രൂപയുമാണു ദിവസേനയുള്ള മാച്ച് ഫീ. നിലവില്‍ 35,000 രൂപയായിരുന്നു ഓരോ ദിവസത്തെയും പ്രതിഫലം.

അണ്ടര്‍ 23 താരങ്ങള്‍ക്ക് ഓരോ മത്സരത്തിനും ദിവസേന 25,000 രൂപ വീതം ലഭിക്കും. അണ്ടര്‍ 19 താരങ്ങള്‍ക്ക് 20,000 രൂപയും.

 

Top