കോവിഡ് ബാധിതനായ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ റൂട്ട് മാപ്പ് പുറത്ത് വിടണമെന്ന് യുഡിഎഫ്

പത്തനംതിട്ട: കോവിഡ് ബാധിതനായ പത്തനംതിട്ടയിലെ കുമ്പഴ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനും സിപിഎം ഏരിയാ കമ്മിറ്റി അംഗവും കൂടിയായ നേതാവിന്റെ റൂട്ട് മാപ്പ് പുറത്ത് വിടണമെന്ന് യുഡിഎഫ്. രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിടാത്തതെന്ന് യുഡിഎഫ് ആരോപിച്ചു.

42കാരനായ സിപിഎം നേതാവിന് ബുധനാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്.
നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാള്‍ ജൂലായ് രണ്ടിനാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിന് തൊട്ടുമുമ്പ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തിലും ഇയാള്‍ പങ്കെടുത്തിരുന്നു. അതിനാല്‍ കൂടുതല്‍ ആളുകളുമായി സിപിഎം നേതാവ് സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

Top