കോവിഡ്; സൗദിയില്‍ ഇന്ന് 1,106 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ജിദ്ദ: സൗദിയില്‍ ഇന്ന് 1,106 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,274 പേര്‍ക്ക് രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സൗദി അറേബ്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,48,284 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,30,937 ഉം ആയി. ഇന്ന് 14 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,334 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി നിലവില്‍ 10,013 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,394 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.08 ശതമാനവും മരണനിരക്ക് 1.63 ശതമാനവുമാണ്. ഇന്ന് മക്ക പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത്. മക്കയില്‍ 325 പേരും, റിയാദില്‍ 319 പേരുമാണ്.

Top