കോവിഡ് നിയന്ത്രണം; കേന്ദ്രം സമ്പൂര്‍ണ പരാജയമെന്ന് കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് നിയന്ത്രണത്തില്‍ കേന്ദ്രം സമ്പൂര്‍ണ്ണ പരാജയമെന്ന് തെളിഞ്ഞെന്ന് കെ.സി വേണുഗോപാല്‍. പരാജയം മറയ്ക്കാന്‍ കോണ്‍ഗ്രസിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ബിജെപി ദേശീയ അധ്യക്ഷനെതിരെ നല്‍കിയ പരാതിക്ക് എന്ത് സംഭവിക്കുമെന്ന് ഊഹിക്കാവുനതേയുള്ളൂ. ജനങ്ങളുടെ കോടതി ഉചിതമായ നടപടിയെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസനെതിരായ നീക്കങ്ങള്‍ സര്‍ക്കാര്‍ പരാജയങ്ങള്‍ മറയ്ക്കാനാണെന്ന് രമേശ് ചെന്നിത്തലയും ആരോപണമുന്നയിച്ചിരുന്നു.

Top