കോവിഡ് നിയന്ത്രണം; കേരളത്തിന് വീഴ്ച സംഭവിച്ചെന്ന് കേന്ദ്രസംഘം

ന്യൂഡല്‍ഹി: കേരളത്തില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ കൊവിഡ് പരിശോധനകള്‍ കാര്യക്ഷമമല്ലെന്നും കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് കണ്ടെയ്ന്റ്‌മെന്റ് സോണുകളില്ല. ഗാര്‍ഹിക നിരീക്ഷണവും ചികിത്സയും ഫലപ്രദമല്ല. സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ കാര്യക്ഷമമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക വിലയിരുത്തല്‍ റിപ്പോര്‍ട്ട് കേന്ദ്ര സംഘം ആരോഗ്യമന്ത്രാലയത്തിന് കൈമാറി.

 

Top