തീരദേശമേഖലകളില്‍ കൊവിഡ് സമ്പര്‍ക്ക വ്യാപനം കൂടുന്നു; ആലപ്പുഴ ജില്ലയില്‍ ആശങ്ക

ആലപ്പുഴ: ആലപ്പുഴയിലെ തീരമേഖലയില്‍ ഉള്‍പ്പെടെ സമ്പര്‍ക്ക രോഗികള്‍ കൂടിവരുന്നത് ആശങ്ക. നൂറനാട് ഐടിബിപി ക്യാമ്പ് ഉള്‍പ്പെടെയുള്ള ക്ലസ്റ്ററുകളിലെ സ്ഥിതി നിയന്ത്രണവിധേയമായിട്ടില്ല. സമ്പൂര്‍ണ്ണ ലോക്ഡൗണുള്ള ചേര്‍ത്തല താലൂക്കിലെ സ്ഥിതി രൂക്ഷമായി തുടരുകയാണ്. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരില്‍ പകുതിയില്‍ അധികം ആളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഉള്‍നാടന്‍ മത്സ്യമേഖലയായ പള്ളിത്തോട്, എഴുപുന്ന, തുറവൂര്‍, എരമല്ലൂര്‍, അരൂക്കുറ്റി തുടങ്ങി ചേര്‍ത്തല താലൂക്കിലെ മിക്ക ഇടങ്ങളിലും ആശങ്ക കൂടിവരുന്നു. ട്രിപ്പിള്‍ ലോക്ഡൗണ്‍ അടക്കം പ്രഖ്യാപിച്ചിട്ടും സ്ഥിതി നിയന്ത്രണവിധേയമായിട്ടില്ല. രോഗവ്യാപനത്തിന്റെ ആശങ്കയുള്ള കായംകുളത്തും സമ്പര്‍ക്ക രോഗികള്‍ കൂടിവരുന്നു.

നൂറനാട് ഐടിബിപി ക്യാമ്പില്‍ ഇതുവരെ 155 ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എട്ട് പേര്‍ രോഗമുക്തി നേടി തിരികെ ക്യാമ്പിലെത്തി. നിരീക്ഷണത്തിലുള്ള ഉദ്യോഗസ്ഥരില്‍ രണ്ടാംഘട്ട പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുന്നത് ആശങ്കയാണ്. പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയരാക്കും.

Top