മലപ്പുറത്ത് 51 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

മലപ്പുറം: മലപ്പുറത്ത് 51 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 24 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 19 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്.

ജില്ലയില്‍ നാല് ക്ലസ്റ്ററുകളാണ് ഇപ്പോള്‍ ഉള്ളത്. സമ്പര്‍ക്കത്തിലൂടെ പല മേഖലയിലും രോഗവ്യാപനം ഉണ്ടാകുന്നതില്‍ ജില്ലയില്‍ അതീവ ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊന്നാനിയിലെ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങി 25 ലേറെ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചു.

പൊന്നാനിയില്‍ മാത്രം ഉറവിടം അറിയാത്ത കേസുകള്‍ 25 ആയി. 7266 ആന്റിജന്‍ ടെസ്റ്റ് പൊന്നാനിയില്‍ നടത്തി. 89 പോസിറ്റീവ് കേസുകള്‍ കണ്ടെത്തി. നഗരസഭാ പരിധിയില്‍ ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മെഡിക്കല്‍ ആവശ്യത്തിനും അത്യാവശ്യ കാര്യത്തിനും ആരും പുറത്തിറങ്ങരുത്. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ റേഷന്‍ കാര്‍ഡ് കൈവശം വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top