ക്വാറന്റീനിലിരിക്കെ മുങ്ങിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിലെ തൃത്താലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയവെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും മുങ്ങിയ കണ്ണൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാള്‍ക്കെതിരെ തൃത്താല പൊലീസ് കേസെടുത്തു. തൃത്താലയിലെ കൂടലൂരില്‍ നിന്നാണ് യുവാവ് മുങ്ങിയത്. നിരവധി പേരുമായി ഇയാള്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടത് വലിയ ആശങ്കയാണുണ്ടാക്കുന്നത്.

തൃത്താലയില്‍ നിന്നും കോഴിക്കോട് വരെ ഒരു സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത യുവാവ് കെഎസ്ആര്‍ടിസി ബസില്‍ നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചു. കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കിടെ കൊയിലാണ്ടിയില്‍ നിന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

Top