കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ നായിക്കിന് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ നായിക്കിന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

താന്‍ ഹോം ഐസൊലേഷനില്‍ ആണെന്നും സമ്പര്‍ക്കത്തില്‍ വന്നവര്‍ മുന്‍കരുതല്‍ എടുക്കണമെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ‘ഇന്ന് കൊവിഡ് പരിശോധനക്ക് വിധേയനായി. പോസിറ്റിവാണെന്ന് കണ്ടെത്തി. സാധാരണ നിലയില്‍ തന്നെയാണ്. ഹോം ഐസൊലേഷന്‍ തിരഞ്ഞെടുത്ത കാര്യവും മന്ത്രി തന്നെ അറിയിച്ചു.

Top