ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിലാണ് താനെന്നും പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതായി ഉപരാഷ്ട്രപതി ട്വീറ്റ് ചെയ്തു.

ഒരാഴ്ച ക്വാറന്റീനിലായിരിക്കുമെന്നും താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റീനില്‍ പോകണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Top