ഡല്‍ഹിയില്‍ രണ്ടു ഡോക്ടര്‍മാര്‍ക്കും ആറു നഴ്‌സുമാര്‍ക്കും കോവിഡ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടു ഡോക്ടര്‍മാര്‍ക്കും ആറു നഴ്‌സുമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജിലെ ജീവനക്കാരാണിവര്‍.

കഴിഞ്ഞ ദിവസം ഈ ആശുപത്രിയില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പത്തുമാസം പ്രായമായ കുഞ്ഞിനെ തീവ്ര പരിചരണ വിഭാഗത്തില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ചിരുന്നു.

പരിശോധനയില്‍ കുഞ്ഞിന് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു. മാത്രമല്ല കുഞ്ഞിന്റെ പിതാവിനും രോഗബാധ കണ്ടെത്തി. കുഞ്ഞിനെ പരിശോധിച്ച ആരോഗ്യ വിഭാഗം ജീവനക്കാര്‍ക്കാണ് ഇപ്പോള്‍ രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ആരോഗ്യ പ്രവര്‍ത്തകരുമായി അടുത്തിടപഴകിയവരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു. ആശുപത്രിയിലെ കുട്ടികളുടെ ഐ.സി.യു അണുവിമുക്തമാക്കുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

മുംബൈയില്‍ നൂറിലധികം മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ് ബാധ കഴിഞ്ഞ ദിവസങ്ങളിലായി സ്ഥിരീകരിച്ചിരുന്നു.

Top