ട്രംപിന്റെ അഭിഭാഷകന് കോവിഡ് സ്ഥിരീകരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഭിഭാഷകന്‍ റൂഡി ഗ്വിലിയാനിക്കു കോവിഡ്. അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണെന്നാണു റിപ്പോര്‍ട്ടുകള്‍. ഗ്വിലിയാനി സുഖം പ്രാപിക്കട്ടെയെന്നു ട്രംപ് ട്വീറ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് ഫലങ്ങളുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ നിയമപോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കിയതു ഗ്വിലിയാനിയായിരുന്നു. ട്രംപുമായി ഏറ്റവും അടുത്തു ബന്ധമുള്ളവരില്‍ ഒരാളാണു ഗ്വിലിയാനി.

നിലവില്‍ വാഷിംഗ്ടണ്‍ ഡിസിയിലെ മെഡ്സ്റ്റര്‍ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് ഗ്വിലിയാനി ചികിത്സയില്‍ കഴിയുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Top