ലാലു പ്രസാദ് യാദവിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Lalu Prasad

റാഞ്ചി: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് ലാലു പ്രസാദ് യാദവ്.

അതേസമയം, ലാലു പ്രസാദ് യാദവിന് കോവിഡ് ലക്ഷണങ്ങളില്ലെന്നും അദ്ദേഹത്തെ നിരീക്ഷിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു. ലാലുവിന്റെ സുരക്ഷ ഉദ്യോഗസ്ഥരെ മാറ്റി പുതിയ ഉദ്യോഗസ്ഥരെ നിയോഗിച്ചതായും അധികൃതര്‍ അറിയിച്ചു.

Top