സ്വര്‍ണക്കടത്ത് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: സ്വര്‍ണ്ണക്കടത്ത്/ഡോളര്‍ കേസുകള്‍ അന്വേഷിക്കുന്ന കസ്റ്റംസ്, ഇഡി, എന്‍ഐഎ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെയ് പകുതിയോടെ മാത്രമേ ഇനി അന്വേഷണം പുനഃരാരംഭിക്കാന്‍ സാധ്യതയുള്ളൂ.

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കൊവിഡ് ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍ പോയിരുന്നു. പിന്നാലെ പ്രിവന്റീവ് ഓഫീസിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് രോഗബാധയുണ്ടായി. തുടര്‍ന്നാണ് കസ്റ്റംസ് പ്രിവന്റീവ് ഓഫീസ് ഭാഗികമായി അടച്ചത്.

Top