ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ ഉണ്ടെന്നും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ പ്രതികരിച്ചു.

താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അനില്‍ ബൈജാല്‍ ട്വീറ്റില്‍ വിശദമാക്കി. ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി യോഗങ്ങള്‍ നടത്തിയിരുന്നു. ഏപ്രില്‍ 19ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ടിരുന്നു.

 

Top