ജയില്‍പുള്ളിക്ക് കൊവിഡ് സ്ഥിരീകരിച്ചു; നിരീക്ഷണത്തില്‍പോകുന്നത് 50 പൊലീസുകാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ജയില്‍ പുള്ളിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തില്‍ പോകേണ്ടി വരുന്നത് 50 പൊലീസുകാര്‍. വെഞ്ഞാറമൂട് സ്വദേശിയായ നാല്‍പ്പതുകാരനാണ് തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പാണ് വ്യാജചാരായം കടത്തിയതിന് ഇയാളെ വെഞ്ഞാറമൂട് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി.

ജയിലില്‍ കൊണ്ടു പോകും മുമ്പ് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വെഞ്ഞാറമൂട് സ്റ്റേഷനില്‍ രണ്ട് ദിവസം ജോലിയിലുണ്ടായിരുന്ന 30 പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കി.പൂജപ്പുര സബ് ജയിലിലെ 20 ജീവനക്കാരും നിരീക്ഷണത്തില്‍ പ്രവേശിച്ചു.

ഇയാളുടെ സഹതടവുകാരായ രണ്ടുപേരും രോഗ ഭീതിയിലാണ്. ജയിലിന് പുറത്തുളള ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ്. നിലവില്‍ 24 പേരാണ് ജില്ലയില്‍ ചികിത്സയിലുളളത്. രോഗ ലക്ഷണങ്ങളുമായി പുതുതായി 30 പേര്‍ ജില്ലയില്‍ ആശുപുത്രിയില്‍ പ്രവേശിക്കപ്പെട്ടിട്ടുണ്ട്.

Top