ബ്രിട്ടനില്‍ രണ്ട് ഡോസ് വാക്‌സിനെടുത്ത ആരോഗ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

ബ്രിട്ടനില്‍ രണ്ട് ഡോസ് വാക്‌സിനെടുത്ത ആരോഗ്യമന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും ക്വാറന്റീനിലാണെന്നും സാജിദ് ജാവിദ് അറിയിക്കുകയായിരുന്നു. ബ്രിട്ടനിലെ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആയില്ലെങ്കില്‍ അദ്ദേഹം 10 ദിവസം ക്വാറന്റീനില്‍ തുടരണം.

ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ നേരിട്ട് കണ്ടിരുന്നു. എന്നാല്‍ ഇതില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ കൊവിഡ് മരണത്തെ മുന്നില്‍ കണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നതാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.

താന്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതാണെന്നും അതിനാല്‍ തന്നെ തനിക്ക് ലക്ഷണങ്ങളില്ലെന്നും വൈറസ് ബാധ സ്ഥിരീകരിച്ചുകൊണ്ടുള്ള ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജനുവരി പകുതിയ്ക്ക് ശേഷം ബ്രിട്ടനിലെ കൊവിഡ് കേസുകള്‍ ഒറ്റ ദിവസം 50000 ന് മുകളിലേക്ക് ഉയരുന്നത് ഇത് ആദ്യമായാണ്.

Top