ഡല്‍ഹി പരിസ്ഥിതി മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയനായത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഗോപാല്‍ റായി നിര്‍ദേശിച്ചു.

Top