സിദ്ദിഖ് കാപ്പന് കോവിഡ് സ്ഥിരീകരിച്ചു

മഥുര: യുപി ജയിലില്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കോവിഡ് സ്ഥിരീകരിച്ചു. കാപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മഥുര ജയില്‍ സൂപ്രണ്ട് അറിയിച്ചു.

സെല്ലിനുള്ളില്‍ കുഴഞ്ഞുവീണ കാപ്പനെ ആദ്യം ജയില്‍ ആശുപത്രിയിലേക്കു മാറ്റി. പിന്നീട് കോവിഡ് സ്ഥിരീകരിച്ചതോടെ കെഎം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജയില്‍ സൂപ്രണ്ട് ശൈലേന്ദ്ര മൈത്രേയ് പറഞ്ഞു.

 

Top