തെലങ്കാന ആരോഗ്യമന്ത്രിയുടെ ഓഫീസിലെ ഏഴ് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഹൈദരാബാദ്: തെലങ്കാന ആരോഗ്യമന്ത്രി എഥേല രാജേന്ദ്രയുടെ ഓഫീസിലെ ഏഴു ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗണ്‍മാന്‍മാര്‍, ഓഫീസ് അറ്റന്‍ഡര്‍മാര്‍, മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

മന്ത്രിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്. കോവിഡ് പോസിറ്റീവായ ഏഴു പേര്‍ക്കും രോഗലക്ഷണങ്ങളില്ല. ഇവരെ വീട്ടില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

നേരത്തെ, മന്ത്രിയുടെ ഡ്രൈവറിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഓഫീസിലെ മറ്റ് ജീവനക്കാരിലും പരിശോധന നടത്തിയത്.

Top