രമേശ് പൊഖ്രിയാലിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് താന്‍ ചികിത്സ ആരംഭിച്ചതായി രമേഷ് പൊക്രിയാല്‍ അറിയിച്ചു. താനുമായി സമ്പര്‍ക്കം ഉണ്ടായിരുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 295,041 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് രാജ്യത്ത് ഇത്രയധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ ഒറ്റദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും. 15,616,130 പേര്‍ക്കാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 2023 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

 

Top