രാജസ്ഥാന്‍ ചീഫ് ജസ്റ്റിസിന് കോവിഡ് സ്ഥിരീകരിച്ചു

ജയ്പുര്‍: രാജസ്ഥാന്‍ ചീഫ് ജസ്റ്റീസ് ഇന്ദ്രജിത് മഹന്തിക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റീസ് വേഗം സുഖം പ്രാപിക്കട്ടെയെന്നും ഗെഹ്ലോട്ട് പറഞ്ഞു.

ശനിയാഴ്ച കോടതിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ ചീഫ് ജസ്റ്റീസ് പങ്കെടുത്തിരുന്നു. ജഡ്ജിമാരും നൂറോളം അഭിഭാഷകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഇതേ തുടര്‍ന്ന് ഞായറാഴ്ച രാജസ്ഥാന്‍ ഹൈക്കോടതി ബാര്‍ ഓഫീസില്‍ വെച്ച് കോവിഡ് പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Top