രാജസ്ഥാന്‍ ബിജെപി അധ്യക്ഷന് കോവിഡ് സ്ഥിരീകരിച്ചു

ജയ്പൂര്‍: രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

‘ഇന്നലെ കോവിഡ് ടെസ്റ്റ് നടത്തി. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല, പോസിറ്റീവാണ് ഫലം. ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശപ്രകാരം വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. കഴിഞ്ഞ ഏതാനും ദിവസമായി ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകുകയും ടെസ്റ്റ് നടത്തുകയും ചെയ്യണം’,സതീഷ് പൂനിയ ട്വീറ്റ് ചെയ്തു.

Top