രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

നേരിയ ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് കോവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു. താനുമായി അടുത്തിടെ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സുരക്ഷിതരായിരിക്കണമെന്നും എല്ലാ പ്രോട്ടോക്കോളുകളും പാലിക്കണമെന്നും രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചു.

 

Top