പുതുച്ചേരി മുഖ്യമന്ത്രിയ്ക്ക് കോവിഡ്; 40 പേര്‍ ക്വാറന്റീനില്‍

ചെന്നൈ: പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ എന്‍ രംഗസ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ നടന്നത്. ഞായറാഴ്ച അദ്ദേഹം കോവിഡ് പോസിറ്റീവായതായി സ്ഥിരീകരിച്ചു.
രംഗസ്വാമിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഗവര്‍ണര്‍ അടക്കം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത 40 ഓളം പേര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.

 

 

Top