സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ്

തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണുള്ളതെന്നും അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകേണ്ടതാണെന്നും ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

അതേസമയം, ഇന്ന് സ്പീക്കര്‍ താമസിക്കുന്ന തിരുവനന്തപുരം ചാക്കയിലെ ഫ്‌ലാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയില്‍ പരാമര്‍ശിക്കുന്ന ഫ്‌ലാറ്റാണിത്. ഈ ഫ്‌ളാറ്റില്‍ വെച്ച് സ്പീക്കര്‍ പണം കൈമാറിയെന്നാണ് സ്വപ്ന മൊഴി നല്‍കിയത്.

 

Top