എന്‍.കെ പ്രേമചന്ദ്രന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: എന്‍.കെ. പ്രേമചന്ദ്രന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലാണ് അദ്ദേഹം. ശനിയാഴ്ച യുഡിഎഫ് എംപിമാരോടൊപ്പം പ്രേമചന്ദ്രന്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

അതേസമയം കൂടുതല്‍ എംപിമാര്‍ക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലോക്‌സഭയുടെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കിയേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ബുധനാഴ്ചയോടെ സമ്മേളനം അവസാനിപ്പിക്കാനാണ് നീക്കം. പ്രതിപക്ഷ പാര്‍ട്ടികളുമായി ആലോചിച്ച ശേഷമാണ് സര്‍ക്കാര്‍ ഇക്കാര്യം തീരുമാനിച്ചത്.

Top