എം.കെ രാഘവന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് എംപി എം.കെ. രാഘവന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്ത് ഇടപഴകിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ എംപി ഓഫീസ് പ്രവര്‍ത്തിക്കുകയില്ലെന്നും അറിയിച്ചു.

Top