എം.കെ മുനീര്‍ എംഎല്‍എക്ക് കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് എംഎല്‍എയുമായ എം കെ മുനീറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെ എംഎല്‍എ തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്തിടപഴകിയവര്‍ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Top