ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് (58) കൊവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് 19നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസ് കൊവിഡ് സെന്ററില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് 20 മുതല്‍ അദ്ദേഹം നിരീക്ഷണത്തിലാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് കോവിഡ് കേസുകളില്‍ ക്രമാതീതമായ വര്‍ധനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. അരലക്ഷത്തോളം പുതിയ കേസുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. 197 പേരാണ് മരിച്ചത്. കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നുണ്ട്.

 

Top