കര്‍ണാടക ആഭ്യന്തര മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ബംഗളൂരു: കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് എസ്. ബൊമ്മയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ബസവരാജിന്റെ വീട്ടിലെ ജോലിക്കാരന് കോവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിനും രോഗം തെളിഞ്ഞത്. ബസവരാജിന് രോഗലക്ഷണങ്ങളില്ല. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ക്വാറന്റീനില്‍ പോകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

Top