കര്‍ണാടക ഉപമുഖ്യമന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ബംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍. അശ്വന്ത് നാരായണന് കോവിഡ് 19 സ്ഥിരീകരിച്ചു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കാര്യമായ രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും ഹോം ഐസൊലേഷനില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ക്വാറന്റീനില്‍ പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Top