മാധ്യമ പ്രവർത്തക റാണാ അയ്യൂബിന് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ : മാധ്യമ പ്രവർത്തക റാണ അയ്യൂബിനു കൊവിഡ് സ്ഥിരീകരിച്ചു . കഴിഞ്ഞ ദിവസം ഓക്‌സിജന്റെ അളവിൽ കുറവുണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. താനുമായി സമ്പർക്കം പുലർത്തിയവരെ വിവരം അറിയിച്ചിട്ടുണ്ട്. നവി മുംബൈ ആശുപത്രിയിൽ ചികിത്സ തേടുമെന്നും റാണ അയ്യൂബ് അറിയിച്ചു.

ട്വിറ്ററിലൂടെയാണ് റാണ കോവിഡ് സ്ഥിരീകരിച്ച വാർത്ത അറിയിച്ചത്. കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു റാണാ അയ്യൂബ്. അതേസമയം എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.

Top