ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കോവിഡ് സ്ഥിരീകരിച്ചു

പനാജി: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ ഹോം ഐസൊലേഷനാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും പ്രമോദ് സാവന്ത് ട്വീറ്റ് ചെയ്തു. താനുമായി അടുത്തിടപഴകിയവര്‍ മുന്‍കരുതലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വീട്ടിലിരുന്ന് ഔദ്യോഗിക ജോലികള്‍ നിര്‍വഹിക്കുമെന്നാണ് പ്രമോദ് സാവന്ത് വ്യക്തമാക്കുന്നത്. രണ്ട് ദിവസങ്ങള്‍ക്കു മുമ്പ് സംസ്ഥാനത്തെ ആരോഗ്യ മന്ത്രിയുമായും റവന്യു മന്ത്രിയുമായും പ്രമോദ് സാവന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.

Top