ഫറൂഖ് അബ്ദുള്ളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഫറൂഖ് അബ്ദുള്ളയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

പിതാവിന് കൊവിഡ് സ്ഥിരീകരിച്ചെന്നും ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവായതെന്നും ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. താനും മറ്റ് കുടുംബാംഗങ്ങളും ക്വാറന്റീനില്‍ പ്രവേശിക്കും. തങ്ങളുമായി അടുത്തിടപഴകിയവരോട് മുന്‍ കരുതല്‍ നടപടി സ്വീകരിക്കാനും ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.

 

Top