മന്ത്രി എ സി മൊയ്തീന്റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.

ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മന്ത്രിയും ഓഫീസിലെ മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തില്‍ പ്രവേശിച്ചു. മന്ത്രിയ്ക്ക് കോവിഡ് പരിശോധന നടത്തും.

Top