ഡീഗോ കോസ്റ്റയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

മാഡ്രിഡ്: അത്ലറ്റികോ മാഡ്രിഡിന്റെ സ്പാനിഷ് സ്ട്രൈക്കര്‍ ഡീഗോ കോസ്റ്റയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പ്രീ സീസണിന് മുന്നോടിയായുള്ള കോവിഡ് പരിശോധനയിലാണ് ഡീഗോ കോസ്റ്റയ്ക്ക് രോഗം സ്ഥിരീകരിച്ചത്. കോസ്റ്റയെക്കൂടാതെ അത്ലറ്റികോ മാഡ്രിഡിലെ സാന്റിയാഗോ അരിയാസിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അവസാന സീസണിന് ശേഷം അവധി ആഘോഷിക്കാന്‍ പോയിടത്തുനിന്നാവാം ഇരുവര്‍ക്കും രോഗം ബാധിച്ചതെന്നാണ് കരുതപ്പെടുന്നത്. ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ബാക്കിയുള്ള താരങ്ങളെ ഉള്‍ക്കൊള്ളിച്ച് അത്ലറ്റികോ മാഡ്രിഡ് പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഈ മാസം അവസാനം ഗ്രനേഡയ്ക്കെതിരെയാണ് ലാലിഗയിലെ അത്ലറ്റികോ മാഡ്രിഡിന്റെ ആദ്യ മത്സരം. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഈ മാസം 11നാണ് ലാലിഗയുടെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. ബാഴ്സലോണ ഉള്‍പ്പെടെ പ്രമുഖ ടീമുകളെല്ലാം ഇതിനോടകം പരിശീലനം ആരംഭിച്ചിട്ടുണ്ട്.

Top