ഡല്‍ഹി ബിജെപി അധ്യക്ഷന്‍ അദേഷ് കുമാര്‍ ഗുപ്തയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ബിജെപി അധ്യക്ഷന്‍ അദേഷ് കുമാര്‍ ഗുപ്തയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച അദ്ദേഹത്തിന് കോവിഡ് പരിശോധന നടത്തിയിരുന്നുവെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. പിന്നീട് ആരോഗ്യനില മോശമായപ്പോള്‍ വീണ്ടും നടത്തിയ പരിശോധനയിലാണ് രോഗബാധ തെളിഞ്ഞത്.

Top